വ്യത്യസ്തമായ ശബ്ദത്തിലൂടെ പ്രേക്ഷക മനം കവർന്ന ഗായികയാണ് ധീക്ഷിത വെങ്കിടേശന്‍. തന്റെ വ്യത്യസ്തമായ ശബ്ദത്തിലൂടെ തിരിച്ചറിയപ്പെട്ട ‘ധീ’ റൗഡി ബേബി പോലുള്ള ഡാന്‍സ് നമ്പറുകളിലൂടെ നേരത്തെ തന്നെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധയാണ് ധീക്ഷിത.
‘എഞ്ചോയി എഞ്ചാമി’ എന്ന പാട്ടിലൂടെയും ധീക്ഷിത വെങ്കിടേശന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.ഇപ്പോള്‍ ധീക്ഷിതയെ അനുകരിച്ചുകൊണ്ടുള്ള വസ്ത്രധാരണത്തിലൂടെ ഒരു കുട്ടിത്താരവും പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്.റിയാലിറ്റി ഷോ മത്സരാർത്ഥിയായ കുഞ്ഞു പാട്ടുകാരി, മിയ എസ്സ മെഹകാണ് എഞ്ചോയി എഞ്ചാമി ഗാനത്തില്‍ ധീക്ഷിത ധരിച്ചിരിക്കുന്ന കോസ്റ്റ്യൂം അണിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ധീക്ഷിത പാട്ടില്‍ ധരിച്ചിരിക്കുന്നത് പോലെയുള്ള വെള്ള നിറമുള്ള ഗൗണും ആന്റിക് സില്‍വര്‍ ആഭരണങ്ങളുമാണ് മിയക്കുട്ടിയും ധരിച്ചിരിക്കുന്നത്. ‘ഞാന്‍ നിങ്ങളെപ്പോലെ ആകാന്‍ ശ്രമിച്ചതാണ്’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ധീക്ഷിതയും മിയയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ ആഹ് ഇത് വളരെ ക്യൂട്ട് ആയിരിക്കുന്നു’ എന്നാണ് ധീക്ഷിതയുടെ പ്രതികരണം.