കൊച്ചി: ശോഭാ സുരേന്ദ്രന്‍ വിഷയം ഇന്ന് നടക്കുന്ന ബിജെപി നേതൃയോഗത്തില്‍ ചര്‍ച്ചയാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ് ഇന്നത്തെ യോഗത്തിന്റെ അജണ്ട, പാര്‍ട്ടിയില്‍ തര്‍ക്കങ്ങളൊന്നുമില്ല. തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭ. അതേ സമയം തെരഞ്ഞെടുപ്പ് വേളയിലെ പ്രശ്‌നങ്ങള്‍ തിരിച്ചടി സൃഷ്ടിക്കുമെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ന് നടക്കുന്ന നേതൃയോഗത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനും പങ്കെടുക്കുന്നുണ്ട്.