തിരുവനന്തപുരം : ആറ്റിങ്ങലിലെ ബി. ജെ. പി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പ്രസംഗിച്ചതു സംബന്ധിച്ച് ഡി. ജി. പിയോടും ജില്ലാ കളക്ടറോടും റിപ്പോര്‍ട്ട് തേടി. പ്രസംഗവും വീഡിയോയും ഏപ്രില്‍ 16ന് തിരുവനന്തപുരം ബി. ജെ. പിയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായിയുടെ ഓഫീസിന്റെയും എകെജി സെന്ററിന്റെയും ജോലിയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ എടുക്കുന്നതെന്നാണ് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നത്.
എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി ഉണ്ടാകുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കട്ടെ. എന്നാല്‍ അയ്യന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കില്ലന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.