കെ റെയില്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി

Dayabhai

കോഴിക്കോട്: ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനമെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി. കെ റെയില്‍ പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറും വരെ സമരരംഗത്തുണ്ടാകുമെന്നും ദയാബായി കോഴിക്കോട് പറഞ്ഞു. കാട്ടിലെ പീടികയിലെ കെ റെയില്‍ വിരുദ്ധ സത്യാഗ്രഹ വേദിയില്‍ ഐക്യദാര്‍ഢ്യവുമായെത്തിയതായിരുന്നു ദയാബായി.

കാട്ടിലെ പീടികയിലെ കെ റെയില്‍ വിരുദ്ധ സത്യാഗ്രഹം അഞ്ഞൂറാം ദിനത്തിലേക്ക് കടക്കവേയാണ് ദയാബായി പിന്തുണയുമായെത്തിയത്. ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇതിനായി ജനങ്ങള്‍ ഒന്നിക്കണമെന്നും ദയാബായി പറഞ്ഞു.

സത്യഗ്രഹം അഞ്ഞൂറ് ദിനങ്ങള്‍ പൂര്‍ത്തിയാകുന്ന ഫെബ്രുവരി പതിമൂന്നിന് രാപകല്‍ സമരം സംഘടിപ്പിക്കും. രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

 

Top