മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന ജിഎന്‍പിസി ഫേസ്ബുക്ക് കൂട്ടായ്മക്കെതിരെ എക്‌സൈസ് വകുപ്പ്

EXCISE-DPT

കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങളിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്ന ജിഎന്‍പിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരെ എക്‌സൈസ് വകുപ്പ്. ജിഎന്‍പിസി ഫേസ്ബുക്ക് പേജ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകളില്‍ എക്‌സൈസ് വകുപ്പ് നിരീക്ഷണം നടത്തും. ജിഎന്‍പിസി എന്ന കൂട്ടായ്മയില്‍ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നാണ് മദ്യവിരുദ്ധ സംഘടനകളുടെ പരാതി. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവര്‍ ആരോപിക്കുന്നു.

Top