മതചിഹ്നങ്ങളെ അവഹേളിക്കുന്നത്; കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതികരിച്ച് എ.കെ ബാലന്‍

ak balan

ന്യൂഡല്‍ഹി: ലളിതകല അക്കാദമിയുടെ പുരസ്‌കാരത്തിന് അര്‍ഹത നേടിയ കാര്‍ട്ടൂണിന്റെ മേലുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ രംഗത്ത്.

അവാര്‍ഡ് നിശ്ചയിച്ചത് കമ്മിറ്റിയുടെ സ്വതന്ത്ര തീരുമാനമായിരുന്നെന്നും സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ കൈ കടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സുഭാഷ് കെ.കെ വരച്ച കാര്‍ട്ടൂണാണ് വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്.

സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചെന്നും കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

അവാര്‍ഡ് നിര്‍ണയിച്ചത് ലളിതകല അക്കാദമി പുനഃപരിശോധിക്കണം. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നു, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top