തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് എക്‌സൈസ് കേസെടുത്ത ഫെയ്‌സ്ബുക്ക് കൂട്ടായ്മ ജിഎന്‍പിസി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) യുടെ അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി.
തിരുവനന്തപുരം ജില്ലാ കോടതിയില്‍ നിന്നുമാണ് അഡ്മിന്‍ ടി.എന്‍ അജിത് കുമാര്‍ മൂന്‍കൂര്‍ ജാമ്യം തേടിയത്. ജി.എന്‍.പി.സിയുടെ പേരില്‍ വ്യാജ ഗ്രൂപ്പുകളാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റിടുന്നതെന്നും ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരായി നടപടിയെടുക്കണമെന്നും ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടി.എന്‍ അജിത് കുമാര്‍, ഭാര്യ വിനിത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു 18 ലക്ഷത്തോളം അംഗങ്ങളുള്ള ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിനെതിരെ എക്‌സൈസ് കേസെടുത്തത്.