ഹര്‍ത്താലിന്റെ മറവില്‍ ബേക്കറി കൊള്ളയടിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റില്‍

arrest

മലപ്പുറം: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ ബേക്കറി കൊള്ളയടിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ബേക്കറിയുടെ പൂട്ട് തല്ലിപ്പൊളിക്കുകയും ഉള്ളില്‍ കടന്ന് വസ്തുക്കള്‍ കൊള്ളയടിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അന്‍സാര്‍ എന്നയാളാണ് പിടിയിലായത്.

ഇയാള്‍ മറ്റ് നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ബേക്കറി കൊള്ളയടിക്കാന്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതികളെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Top