തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിര്‍ദേശം. സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത് നടപ്പാക്കിയ ഹര്‍ത്താലിനെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ആക്രമങ്ങള്‍ അരങ്ങേറിയതിനു പിന്നാലെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തേക്ക് മൂന്നു ദിവസത്തേക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്.
എല്ലാ സ്ഥലങ്ങളിലും പൊലീസിനെ വിന്യസിക്കാനും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി അവധിയിലുള്ള പൊലീസുകാര്‍ ഉടന്‍ തിരിച്ചെത്താനും ഡിജിപി നിര്‍ദേശിച്ചു.
ഹര്‍ത്താലും തുടര്‍ന്നുണ്ടായ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.