തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്ന വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി ശശികല രംഗത്ത്.
യുവതികള്‍ ശബരിമല കയറിയാല്‍ ആത്മഹൂതി ചെയ്യുമെന്ന് പറഞ്ഞിരുന്നല്ലോ, എന്തു കൊണ്ടാണ് അങ്ങനെ ചെയ്യാത്തതെന്നുള്ള
ചോദ്യത്തിന് ആത്മഹത്യ ചെയ്യുമെന്നല്ല പറഞ്ഞതെന്നും ജീവന്‍ ഹോമിക്കാനും തയ്യാറാണെന്നാണ് പറഞ്ഞതെന്നാണ് ശശികല വ്യക്തമാക്കുന്നത്.