തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ ഇടപെടലിനു സര്‍ക്കാര്‍ വകുപ്പ് ജീവനക്കാര്‍ക്കു നിയന്ത്രണം.
സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കരുത്. അവയെക്കുറിച്ച് അഭിപ്രായ പ്രകടനവും പാടില്ല. ഇത്തരം നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കണം. നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര വീഴ്ചയായി കണക്കാക്കുമെന്നു വ്യക്തമാക്കി ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു.