അടുത്ത ജന്മത്തില്‍ മകളുടെ നായയായി ജനിക്കണം: പാര്‍ത്ഥിപന്റെ ട്വീറ്റ് വൈറലാകുന്നു

parthip

ടന്‍ പാര്‍ത്ഥിപന്‍ തന്റെ മകളെക്കുറിച്ച് പങ്കുവെച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന മണിരത്‌നം ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തന. മകള്‍ തന്റെ നായക്കുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.


‘അടുത്ത ജന്മത്തില്‍ എനിക്കെന്റെ മകളുടെ നായയായി ജനിക്കണം.’ എനിക്കത്രയും അസൂയ വരുന്നുണ്ട്. പാര്‍ത്ഥിപന്‍ കുറിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് കീര്‍ത്തന സംവിധായകന്‍ അക്ഷയ് അക്കിനേനിയെ വിവാഹം കഴിച്ചത്.

Top