മത സ്പര്‍ദ്ധയുണ്ടാക്കിയെന്ന ആരോപണം; അര്‍ത്തുങ്കല്‍ സ്വദേശി ലിബിയെ അറസ്റ്റ് ചെയ്തു

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മത സ്പര്‍ദ്ധയുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് അര്‍ത്തുങ്കല്‍ സ്വദേശി ലിബിയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാണ് ശബരിമല കയറുന്നതെന്നായിരുന്നു ലിബി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്റ് സി എസ് സുമേഷ് കൃഷ്ണന്‍ പരാതിയിലാണ് ലിബിക്കെതിരെ കേസെടുത്തത്. ലിബി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, കോടതി ജാമ്യം തള്ളുകയായിരുന്നു. ജാമ്യമില്ലാ വകുപ്പായ ഐപിസി 295 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ശബരിമലയില്‍ എത്തിയപ്പോള്‍ ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മലകയറാതെ മടങ്ങുകയായിരുന്നു.

Top