പട്‌ന:സമൂഹ മാധ്യമങ്ങളിലെ സര്‍ക്കാര്‍ വിമര്‍ശനത്തിന് തടയിട്ട് ബിഹാര്‍. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരെ അപകീര്‍ത്തിപരവും കുറ്റകരവുമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്താല്‍ കേസ് എടുക്കാനാണ് പുതിയ ഉത്തരവ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുത്തി കേസെടുക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒപ്പുവച്ചു.
ഉത്തരവിന് പിന്നാലെ ഐ.ജി നയ്യാര്‍ ഹസ്‌നൈന്‍ ഖാന്‍ സര്‍ക്കാരിലെ സെക്രട്ടറിമാര്‍ക്ക് കത്തെഴുതി. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും നിയമസഭാംഗങ്ങള്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരവും കുറ്റകരവുമായ പരാമര്‍ശങ്ങള്‍ നടത്തിവരുന്നുണ്ട്. ഇത് നിയമവിരുദ്ധവും സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍പ്പെടുന്നതാണെന്നും ഐജിയുടെ കത്തില്‍ പറയുന്നു.
സമൂഹ മാധ്യമത്തിലെ ചില പോസ്റ്റുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് നിതീഷ് കുമാര്‍ പ്രതികരിച്ചത്. സമൂഹ മാധ്യമത്തില്‍ വരുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം അനുയായികളോട് പറഞ്ഞു. അതേസമയം, കുറ്റവാളികളെ സംരക്ഷിക്കുന്ന ഭീഷ്മ പിതാമഹനാണ് നിതീഷ് കുമാര്‍ എന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. പ്രസ്തുത പോസ്റ്റിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.