ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് സെലിബ്രിറ്റികള്‍ മുന്നോട്ട് വന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഫിറ്റ്‌നസ് ചലഞ്ചിന് പുറമെ കിറ്റ് അപ്പ് ചലഞ്ചുമായി എത്തിയിരിക്കുന്നത് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഈ ചലഞ്ചില്‍ സച്ചിന്‍ വെല്ലു വിളിച്ചിരിക്കുന്നത് രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് താരങ്ങളെയാണ്.
നിങ്ങള്‍ പ്രിയപ്പെട്ട കായികയിനത്തില്‍ ഏര്‍പ്പെടുന്നതിന്റെ വിഡിയോ പങ്കു വെയ്ക്കൂവെന്നും, എന്റേത് പങ്കുവയ്ക്കുന്നു എന്നുമാണ് സച്ചിന്‍ വീഡിയോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്.
I'm kitting up to go play the sport I love. Share a video of you playing the sport you love.
I nominate, @SandeshJhingan, @imsardarsingh8, @imVkohli, @M_Raj03, @srikidambi, @Pvsindhu1, @yesmrinmoy & @NavaniRajan.@PMOIndia #HumFitTohIndiaFit #KitUpChallenge #SportPLAYINGIndia pic.twitter.com/ZySVUBQq5e
— Sachin Tendulkar (@sachin_rt) June 28, 2018
സര്‍ദാര്‍ സിങ്, പി വി സിന്ധു, വിരാട് കൊഹ്‌ലി, മിതാലി രാജ്, വിജേന്ദര്‍ സിങ്, കെ ശ്രീകാന്ത് എന്നിവരാണ് സച്ചിന്റെ ചലഞ്ച് പട്ടികയിലുള്ളവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സച്ചിന്‍ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ചലഞ്ചിന് തുടക്കം കുറിച്ചുള്ള വിഡിയോയും സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.