ബെര്‍ലിന്‍: ശക്തമായ കൊടുങ്കാറ്റില്‍പ്പെട്ട വിമാനത്തിന്റെ സാഹസിക ലാൻഡിങ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച ഇറ്റലിയിലെ ബൊലോണിയില്‍ നിന്നും ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് ശക്തമായ കാറ്റിനെയും മറികടന്ന് അതിസാഹസികമായി ലാന്‍ഡ് ചെയ്തത്.
കാറ്റിനെ തുടര്‍ന്ന് ലാന്‍ഡിങിനായി ഒരുങ്ങിയ വിമാനം ആടിയുലയുകയായിരുന്നു. പല തവണ ലാൻഡിങ്ങിനായി താഴ്ന്നപ്പോഴും കാറ്റിന്റെ ശക്തിയില്‍ വിമാനം ആടിയുലഞ്ഞു. എന്നാല്‍ വളരെ സാഹസികമായി പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്ന പ്ലെയിന്‍ സ്‌പോട്ടറില്‍ പതിഞ്ഞ ഈ സാഹസിക ലാന്‍ഡിങിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.