നിലമ്പൂർ; നിലമ്പൂർ ചക്കാലകുത്ത് ഭാഗത്ത് രാവിലെ ഒറ്റക്ക് പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്യുന്നതായി പരാതി. നിരവധി സ്ത്രീകളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഒരു യുവാവ് സ്ഥിരമായി പിന്തുടർന്ന് അപമാനിക്കുന്നു എന്നാണ് പരാതി. ഈ ഭാഗങ്ങളിൽ ഇപ്പോൾ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.