വനിതാ ദിനത്തില്‍ ബോളിവുഡിലെ താരങ്ങളില്‍ പലരും സന്ദേശവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ ജീവിതത്തെ സ്വാധീനിച്ച വനിതകളെ കുറിച്ചാണ് അവര്‍ ട്വീറ്റില്‍ പരാമര്‍ശിച്ചത്. ബോളിവുഡിന്റെ ബിഗ് ബി സാക്ഷാല്‍ അമിതാഭ് ബച്ചനും വനിതാദിന സന്ദേശവുമായി രംഗത്തെത്തിയിരുന്നു.
അദ്ദേഹം സര്‍ക്കാറിന്റെ ‘സ്വഛ് ശക്തി’ പദ്ധതിയെ പിന്തുണച്ചാണ് എത്തിയത്. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ വനിതാ ദിന സന്ദേശവും. സ്ത്രീകളെ സംബന്ധിച്ച ശൗചാലയം എത്രത്തോളം പ്രാധാനാന്യമര്‍ഹിക്കുന്നു എന്നു ബോധവത്ക്കരിക്കുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ബച്ചന്‍ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നാല് സ്ത്രീകളുടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.
ഭാര്യ ജയാ ബച്ചന്‍, മകള്‍ ശ്വേതാ ബച്ചന്‍, പേരക്കുട്ടികളായ നവ്യ നവേലി, ആരാധ്യ തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു ട്വിറ്ററിലൂടെ ബച്ചന്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഈ കൂട്ടത്തില്‍ മരുമകളും നടിയുമായ ഐശ്വര്യ റായ് ബച്ചന്റെ ചിത്രം ഉണ്ടായിരുന്നില്ല.
ഐശ്വര്യയെ ഒഴിവാക്കിയ ബച്ചന്റെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മരുമകള്‍ മകളുടെ പോലെയല്ലേ എന്ന് ബച്ചനോട് ആരാധകര്‍ രോഷത്തോടെ ചോദിക്കുന്നു.
T 2736 – On International Women’s Day , an ode to women and to the women Champions of Swachh Bharat : #SwachhShakti & @SwachhBharat
Video link: https://t.co/BGvv0uBxHKand this my Personal commendation :https://t.co/AgZsaUFAbG pic.twitter.com/vFmRUS2Hdn
— Amitabh Bachchan (@SrBachchan) March 8, 2018
മകളെയും മരുമകളെയും വേറെയായി കാണുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് ബച്ചനെന്നും മരുമകള്‍ മറ്റാരുടെയോ മകളല്ലേ എന്തായാലും, അതുകണക്കിലെടുത്തെങ്കിലും ആശംസകള്‍ അറിയിക്കാമായിരുന്നുവെന്നും ബച്ചനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.