കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന സോഷ്യല്‍ മീഡിയയിലുടെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ആളെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്. വ്യാജ ഫെയ്‌സ്ബുക്ക് ഐഡികള്‍ ഉപയോഗിച്ചാണ് ഹര്‍ത്താല്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.