മുംബൈ: സെന്‍സെക്സ് 355.70 പോയന്റ് നഷ്ടത്തില്‍ ഓഹരി വിപണി അവസാനിപ്പിച്ചു. മാന്ദ്യപ്പേടിയെ തുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദത്തിലാണ് ഓഹരി വിപണി അവസാനിപ്പിച്ചത്. സെന്‍സെക്സ് 355.70 പോയന്റ് താഴ്ന്ന് 37,808.91ലും നിഫ്റ്റി 102.60 പോയന്റ് നഷ്ടത്തില്‍ 11,354.30ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.
ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, സിപ്ല,എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഐടി, വാഹനം, ലോഹം,ഫാര്‍മ, ഇന്‍ഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ സെക്ടറുകള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്ഇയിലെ 812 ഓഹരികള്‍ നേട്ടത്തിലും 1860 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്,ആക്സിസ് ബാങ്ക്,ഹിന്‍ഡാല്‍കോ,സണ്‍ ഫാര്‍മ,വേദാന്ത, ടാറ്റ മോട്ടോഴ്സ്,കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.