ഗോപേശ്വർ: ഉത്തരാഖണ്ഡിലെ റിഷികേശ്-ബദ്രിനാഥ് ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ.
വെള്ളിയാഴ്ച വൈകിട്ട് ചമോലി ജില്ലയിലെ വിഷ്ണുപ്രയാഗിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകൾ തകർന്ന് 13,500 തീർഥാടകർ പ്രദേശത്തു കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നു.
ജോഷിമഠ്, കർണപ്രയാഗ്, പിപാൽകോടി, ഗോവിന്ദ്ഘാട്ട് എന്നിവിടങ്ങളിലും തീർഥാടകരും വിനോദസഞ്ചാരികളും കുടുങ്ങിയതായി സൂചനയുണ്ട്.
തകർന്ന റോഡുകൾ യാത്രായോഗ്യമാക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് ചമോലി ജില്ലാ കളക്ടർ ആശിഷ് ജോഷി അറിയിച്ചു.
ശനിയാഴ്ച വൈകി റോഡുകളിലൂടെ വാഹനങ്ങളെ കടത്തിവിടാൻ സാധിക്കുമെന്നാണ് പ്രാഥമിക നിഗമനം.