ന്യൂഡല്‍ഹി: അമേരിക്കയില്‍ ചികിത്സയിലായിരുന്ന സോണിയ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി.
വി.എം.സുധീരന് കെ.പിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞ സാഹചര്യത്തില്‍ താല്‍ക്കാലിക പ്രസിഡന്റിനെ നിയമിക്കുമെന്നു സൂചനയുണ്ട്.
ഇതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി ഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. അവരുടെ അഭിപ്രായം സോണിയ ഗാന്ധിയെ അറിയിക്കും.