തീരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ അടങ്ങിയ സി.ഡി ഈ മാസം പത്തിന് ഹാജരാക്കണമെന്ന് ബിജു രാധാകൃഷ്ണനോട് സോളാര്‍ കമ്മീഷന്‍.
മുഖ്യമന്ത്രിയ്‌ക്കെതിരെ വലിയ വിവാദത്തിന് തിരി കൊളുത്തിയ കോഴ, ലൈംഗിക ആരോപണങ്ങള്‍ക്ക് ശേഷം ഇന്ന് ബിജു രാധാകൃഷ്ണന്‍ വീണ്ടും കമ്മീഷന് മുന്നില്‍ ഹാജരാകുന്നതിനിടെയാണ് പത്താം തിയതി അഞ്ച് സി.ഡി അടക്കമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണനോട് സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
അതേസമയം തെളിവുകള്‍ ഹാജരാക്കാന്‍ പതിനഞ്ച് ദിവസം വേണമെന്ന ബിജുവിന്റെ ആവശ്യം കമ്മീഷന്‍ തള്ളി. തെളിവുകള്‍ പിടിച്ചെടുക്കാനോ നശിപ്പിക്കാനോ ബിജുവിനെ സമ്മര്‍ദ്ദത്തിലാക്കാനോ അനുവദിയ്ക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.