ആരോപണവിധേയരെ ഒറ്റപ്പെടുത്തില്ല ; സോളാര്‍ വിഷയത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി

തിരുവനന്തപുരം : കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചേരാനിരിക്കെ സോളര്‍ വിവാദത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി.

ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപോക്കലെന്നാണ് പാര്‍ട്ടി നിലപാട്.

കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് പാര്‍ട്ടി ധാരണയിലെത്തിയത്.

കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിലെ തര്‍ക്കങ്ങളും രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ചയാകും.

രാഷ്ട്രീയ കാര്യ സമിതി തീരുമാനമെടുത്ത് ഹൈക്കമാന്‍ഡിനെ അറിയിക്കും. കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.

സോളര്‍കേസിലെ ആരോപണങ്ങളെ പ്രതിരോധിക്കാനായി വൈകിട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് രാഷ്ട്രീയ വിശദീകരണ യോഗവും നടക്കും.

Top