സോളാര്‍കേസ് ഒറ്റകെട്ടായി നേരിടുമെന്ന് ഹസ്സന്‍ ; കേസില്‍ വീഴ്ച പറ്റിയെന്ന് സുധീരന്‍

തിരുവനന്തപുരം : സോളാര്‍കേസ് കൈകാര്യം ചെയ്തതില്‍ യു.ഡി.എഫ് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വി.എം സുധീരന്‍.

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

അതേസമയം സോളാര്‍കേസ് യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും, ഇതിനായി പ്രത്യേക സമര പരുപാടി ഇല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു.

കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ജാഗ്രത കാട്ടിയില്ലെന്നും സമിതിയില്‍ വിമര്‍ശനമുണ്ടായി. നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും.

കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിലെ തര്‍ക്കങ്ങളും രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ച ചെയ്തു.

രാഷ്ട്രീയ കാര്യ സമിതി തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും.

Top