കൊച്ചി: സരിത എസ്. നായരുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്നു മന്ത്രി കെ.സി. ജോസഫ്. ഗൂഢാലോചനയില്‍ ബാര്‍ മുതലാളിമാര്‍ക്കു പങ്കുണ്ടെന്നും മന്ത്രി പരോക്ഷമായി സൂചിപ്പിച്ചു.
സരിത ഇതു വരെ പറയാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. സര്‍ക്കാരിന്റെ തീരുമാനം കൊണ്ട് ആര്‍ക്കൊക്കെ നഷ്ടമുണ്ടായോ, ഈ സര്‍ക്കാര്‍ വീണാല്‍ ആര്‍ക്കൊക്കെ പ്രയോജനം ഉണ്ടാവുമോ , അവര്‍ക്കെല്ലാം ഈ ഗൂഢാലോചനയില്‍ പങ്കുണ്ട്. മദ്യനയമാണു സര്‍ക്കാരിനെതിരായ നീക്കങ്ങളുടെ അടിസ്ഥാനഘടകം.
ബാര്‍ മുതലാളിമാര്‍ക്ക് കോടികളുടെ നഷ്ടമാണ് അവര്‍ക്ക് ഉണ്ടായത്. സുപ്രീം കോടതി വിധി കൂടി പ്രതികൂലമായതോടെ ഭരണമാറ്റം മാത്രമാണു ബാര്‍ മുതലാളിമാര്‍ക്ക് കോടികളുടെ നഷ്ടമാണ് അവര്‍ക്ക് ഉണ്ടായത്. സുപ്രീം കോടതി വിധി കൂടി പ്രതികൂലമായതോടെ ഭരണമാറ്റം മാത്രമാണു ബാര്‍മുതലാളിമാര്‍ക്കു മുന്നിലുള്ള ഏകവഴി. ഇതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ആരോപണങ്ങളെല്ലാം കെ.സി. ജോസഫ് പറഞ്ഞു.
ബാര്‍ക്കോഴ കേസില്‍ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ എല്‍ഡിഎഫും മദ്യലോബിയും തമ്മിലുള്ള ഗൂഢാലോചനയാണെന്നും മന്ത്രി ആരോപിച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയത്തില്‍ മാറ്റംവരുത്തുമെന്ന പിണറായി വിജയന്റെയും കാനം രാജേന്ദ്രന്റെയു പ്രസ്താവനകള്‍ മദ്യലോബിയും എല്‍ഡിഎഫും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും കെ.സി. ജോസഫ് പറഞ്ഞു.