തിരുവനന്തപുരം: വിവാദമായയ സോളാര്‍ കേസിലെ അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചു. ഐജി ദിനേന്ദ്ര കശ്യപിനെ അന്വേഷണ ചുമതലകളില്‍ നിന്ന് നീക്കി. കശ്യപിനു പുറമേ എസ്പി രാജീവിനെയും ഡിവൈഎസ്പി രാധാകൃഷ്ണൃപിള്ളയേയും അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കി.
എസ്പി അബ്ദുള്‍ കരീമിനാണ് പുതുതായി അന്വേഷ ചുമതല നല്‍കിയിരിക്കുന്നത്.ശനിയാഴ്ച, കേസിലെ പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനു കേസെടുത്തിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി വേണുഗോപാലിനെതിരെയും ബലാത്സംഗത്തിനു കേസെടുത്തു. ക്രൈംബ്രാഞ്ചാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തത്. ഡിജിപി അനില്‍ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നല്‍കിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ കേസെടുത്തത്.