Solar case in congress

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് ഹൈക്കാമന്റ് വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വസ്‌നികാണ് വിശദീകരണമാവശ്യപ്പെട്ടത്.

കേരളത്തിലെ സ്ഥിതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആശങ്ക അറിയിച്ചു. സോണിയ ഗാന്ധിയുമായി മുകുള്‍ വാസ്‌നികും എകെ ആന്റണിയും കൂടിക്കാഴ്ച നടത്തി.

അതേസമയം മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിയുടെ മാനസിക നില തെറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. വിജിലന്‍സ് ജഡ്ജിയെ ജനകീയ വിചാരണയ്ക്ക് ഹാജരാക്കണമെന്ന് ഡീന്‍ കുര്യോക്കോസ് ആവശ്യപ്പെട്ടു.

Top