തിരുവനന്തപുരം: സിപിഐഎം -ബിജെപി അവിശുദ്ധ ബന്ധത്തിന് തെളിവാണ് സോളാര്‍ കേസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു തെളിവുമില്ലാത്ത കേസാണിത്. യുഡിഎഫ് നേതാക്കളെ അപമാനിക്കാനാണ് കേസ് സിബിഐക്ക് വിട്ടത്. സോളാര്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ച്ത് തെളിവ് ഇല്ലാത്തതിനാല്‍. ഡോളര്‍ കടത്ത് എന്തുകൊണ്ട് സിബിഐക്ക് വിട്ടില്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.
അതേസമയം സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഇന്ന് എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ്ഐആര്‍. തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചത്.