solar case; more informations submitted ,saritha

കൊച്ചി: രഹസ്യ സിറ്റിംഗ് നടത്തിയാല്‍ സോളാര്‍ അഴിമതിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താമെന്നു സരിത എസ് നായര്‍. പല കാര്യങ്ങളുടെ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടവയാണ്.

അവ തുറന്ന കമ്മീഷനില്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സരിത പറഞ്ഞു. അതേസമയം, പല എംഎല്‍എമാരുടെ പേരുകളും പദ്ധതിയുമായി ചേര്‍ന്ന് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും പി സി വിഷ്ണുനാഥ് എംഎല്‍എയ്ക്കു പണം നല്‍കിയിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തി.

ഏബ്രഹാം കലമണ്ണിലിന് നോട്ടീസ് അയക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ വിലാസം സരിത നല്‍കി. കേസുമായി ബന്ധപ്പെട്ട് നിരവധി എംഎല്‍എമാരുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നുവെന്ന് സരിത പറഞ്ഞു.

സാമ്പത്തിക ആരോപണങ്ങളില്‍ പെട്ട എംഎല്‍എമാര്‍ ഭരണകക്ഷിയിലുള്ളവരാണ്. ബെന്നി ബെഹനാനെ നേരത്തെ അറിയാം. ചെമ്പുമുക്കിലെ തന്റെ വീടിനടുത്താണ് അദ്ദേഹത്തിന്റെ വീട്.

പാര്‍ടി പ്രവര്‍ത്തന ഫണ്ടിലേക്ക് 2012 നവംബറില്‍ 5 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.ഓഫീസ് രജിസ്റ്ററില്‍ മാത്രമാണ് അത് രേഖപ്പെടുത്തിയിരുന്നത്.

റസീത് ഇല്ല പി സി വിഷ്ണുനാഥ് മാനവിക യാത്രയെന്ന പേരില്‍ 2012 ഒക്ടോബറില്‍ നടത്തിയ പരിപാടിക്ക് പ്രവര്‍ത്തന ഫണ്ട് ചോദിച്ചിരുന്നു. 2012 ഒക്ടോബര്‍ മൂന്നിന് ശേഷം ഏഴിനകത്ത് ഒറ്റപ്പാലത്തു മാനവിക യാത്ര വന്നപ്പോള്‍ ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ ചടങ്ങില്‍ വച്ച് ഞാന്‍ നേരിട്ട് പണം കൊടുത്തു.

Top