തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ വിസ്തരിക്കും. ഈ മാസം 25 ന് തിരുവനന്തപുരത്ത് വച്ചായിരിക്കും വിസ്തരിക്കുക.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരത്തെ തന്നെ സാക്ഷിപ്പട്ടികയില്‍ പെടുത്തിയിരുന്നു. എന്നാല്‍. ഇതുവരെ വിസ്തരിച്ചിരുന്നില്ല. വിസ്താരത്തിന് ഹാജരാവാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു കൊണ്ട് കമ്മിഷന്‍ നോട്ടീസ് നല്‍കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ സൗകര്യപ്രകാരം തിരുവനന്തപുരത്ത് വച്ച് വിസ്തരിക്കാന്‍ കമ്മിഷന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം സോളാര്‍കമ്മീഷന് മുമ്പാകെ സരിത എസ് നായര്‍ ഇന്ന് ഹാജരായില്ല. രാമങ്കരി കോടതിയില്‍ കേസുള്ളതിനാല്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ കഴിയില്ലെന്ന് സരിത അറിയിക്കുകയായിരുന്നു.
കമ്മീഷനു മുമ്പില്‍ ഹാജരാകാത്തവര്‍ക്ക് എന്തോ ഒളിക്കാനുണ്ടെന്ന് സംശയിക്കുന്നതായി ജസ്റ്റിസ് ശിവരാജന്‍ അഭിപ്രായപ്പെട്ടു.