സോളാര്‍ പ്രതികള്‍ സ്ഥാനാര്‍ത്ഥികളായാല്‍ താനും മത്സരിക്കും: പരാതിക്കാരി

തിരുവനന്തപുരം: സോളാര്‍ കേസില്‍ താന്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അവര്‍ക്കാര്‍ക്കെങ്കിലുമെതിരെ മത്സരിക്കാനിറങ്ങുമെന്ന് പരാതിക്കാരി.

സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ തന്നെ പീഡിപ്പിച്ചു എന്നാണ് പരാതി. ഇവരില്‍ ആരെങ്കിലും മത്സരത്തിനായിറങ്ങിയാല്‍ അതില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്.

യുവതിയെ സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കതിരെ ക്രൈംബ്രാഞ്ച് ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു.

Top