തിരുവനന്തപുരം: സോളാര്‍ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ പരാതിക്കൊരുങ്ങുന്നു.
വീഴ്ച വരുത്തിയെന്ന് കമ്മീഷന് കുറ്റപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടും.
പകര്‍പ്പ് കിട്ടിയാല്‍ കോടതിയെ സമീപിക്കാനാണ് മുന്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
പ്രത്യേക അന്വേഷണസംഘം കമ്മീഷന് നല്കിയ പല തെളിവുകളും ഉള്‍പ്പെടുത്തിയില്ലെന്നാണ് ആക്ഷേപം.
പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രന് കമ്മീഷനെ കുറ്റപ്പെടുത്തി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയതിന് പിന്നാലെയാണ് നീക്കം.