Solar case; Saritha appeared in Solar Commission

കൊച്ചി: അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ മുന്‍പാകെ ഹാജരായ സരിത എസ് നായര്‍ക്ക് രഹസ്യവിസ്താരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് സരിതയെ കമ്മീഷന്‍ രഹസ്യവിസ്താരം നടത്തുന്നത്.

അതേസമയം, പുറത്തുവിട്ട കത്ത് താന്‍ തന്നെ എഴുതിയതാണെന്ന് സരിത കമ്മീഷന്‍ മുന്‍പാകെ സമ്മതിച്ചു.

കത്ത് കാണിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് കത്ത് ജയിലില്‍ വെച്ച് താന്‍ തന്നെ എഴുതിയതാണെന്നും അത് തന്റെ കൈപ്പടയാണെന്നും സരിത സമ്മതിച്ചത്.

ഇന്നും കമ്മീഷന് മുന്‍പാകെ സരിത ഹാജരായില്ല എങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കുവാന്‍ കഴിഞ്ഞദിവസം കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Top