solar case-saritha nair-court

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി സരിത എസ്.നായര്‍ കോടതിയിലേയ്ക്ക്. ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെയുള്ള ക്രോസ് വിസ്താരം പൂര്‍ത്തിയായാല്‍ ഉടന്‍ കോടതിയെ സമീപിയ്ക്കുമെന്ന് സരിത വ്യക്തമാക്കി.

കമ്മീഷന് മുമ്പാകെ താന്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിയ്ക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും മന്ത്രിമാര്‍ക്കും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സരിത ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഉന്നയിച്ചത്. ചില സംഭാഷണങ്ങളുടെ ഓഡിയോ ടേപ്പുകളും മറ്റ് രേഖകളും അടക്കമുള്ള തെളിവുകളും ഹാജരാക്കിയിരുന്നു. മുദ്ര വച്ച കവറിലും വിവരങ്ങള്‍ കൈമാറി.

Top