കൊച്ചി: കോണ്‍ഗ്രസുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടും തന്നെ അവഹേളിച്ചെന്ന് സരിത എസ് നായര്‍. കൊടുത്ത പണം തിരിച്ചു കിട്ടാന്‍ കാത്തിരിക്കാന്‍ ഇനി വയ്യെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു സരിതയുടെ പ്രതികരണം.
താന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ പൊരുത്തക്കേടുകളുണ്ടെങ്കില്‍ ആര്‍ക്കും ചോദ്യം ചെയ്യാം. ആവശ്യപ്പെടുന്ന എന്ത് രേഖകളും ഹാജരാക്കാന്‍ തയ്യാറാണ് സരിത പറഞ്ഞു.
പണം കൈമാറുന്നത് ജിക്കുമോനെ അറിയിച്ചിരുന്നു. ജിക്കുമോനാണ് പണമിടപാടുകള്‍ നടത്തിയത്. പണം കൈമാറിയത് മുഖ്യമന്ത്രി ഓകെ പറഞ്ഞ ശേഷം മാത്രമാണ്.
ടി.സി മാത്യു പരാതി പറഞ്ഞ കാര്യം മുഖ്യമന്ത്രി തന്നോട് പറഞ്ഞിരുന്നെന്നും സരിത വ്യക്തമാക്കി. കൊടുത്ത പണം തിരിച്ചു കിട്ടാന്‍ രണ്ട് വര്‍ഷം കാത്തിരുന്നു. തട്ടിപ്പുകാരി എന്ന ലേബലില്‍ കഴിയുന്നതില്‍ കാര്യമൊന്നുമില്ലെന്നും സരിത വ്യക്തമാക്കി.
എപ്പോഴും താന്‍ മാത്രമാണ് ക്രൂശിക്കപ്പെടുന്നത്. തന്നെ കോണ്‍ഗ്രസ്സുകാര്‍ സംരക്ഷിക്കുമ്പോള്‍ തന്നെ ഒരു തെരുവുവേശ്യയെപ്പോലെ അവര്‍ ചിത്രീകരിക്കുകയും
ചെയ്യുന്നു. ടെന്നി ജോപ്പനുമായി താന്‍ ഒരു പണമിടപാട് സംബന്ധിച്ചും സംസാരിച്ചിട്ടില്ല. ജിക്കുമോനെ പണം കൈമാറാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.പണം ആരെ ഏല്‍പ്പിക്കണമെന്ന് ചോദിച്ചപ്പോള്‍ ജിക്കുമോനാണ് തോമസ് കുരുവിളയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു.
ഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ രണ്ടു ലക്ഷം രൂപ മടങ്ങാന്‍ കാരണം ബിജു രാധാകൃഷ്ണനാണ്. കമ്പനിയുടെ പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത്
ബിജുവായിരുന്നു. ഇക്കാര്യ കമ്മീഷന് മുമ്പില്‍ താന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയും ബിജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താന്‍ ഒന്നും പറയാത്തത് അത് തന്റെ വ്യക്തി ജീവിതത്തെ ബാധിക്കുമെന്നതിനാലാണെന്നും സരിത പറഞ്ഞു. രണ്ട് ലക്ഷം രൂപ മടങ്ങിയ സാഹചര്യം മുഖ്യമന്ത്രി സൂചിപ്പിച്ചതായി താന്‍ അറിഞ്ഞു. രണ്ടു ലക്ഷം രൂപ കൊടുക്കാനില്ലാത്ത താന്‍ എങ്ങനെ ഇത്രയും വലിയ തുക നല്‍കുമെന്ന് സ്വാഭാവികമായും ജനങ്ങള്‍ക്കും സംശയം തോന്നും. അതുകൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചതെന്നും സരിത പറഞ്ഞു.