solar case , saritha s nair , biju radhakrishnan ,solar commition

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായരെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണന്‍ ക്രോസ് വിസ്താരം ചെയ്യുന്നത് രഹസ്യമായി നടത്താന്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡിഷ്യല്‍ കമ്മിഷന്‍ തീരുമാനിച്ചു.

ക്രോസ് വിസ്താരം നടക്കുന്‌പോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശിവരാജനും കമ്മിഷന്റെ ഉദ്യോഗസ്ഥരും മാത്രമേ ഉണ്ടാവുകയുള്ളൂ. ശിവരാജന്റെ ചേംബറിലാവും വിസ്താരം നടക്കുക.

സരിതയെ ക്രോസ് വിസ്താരം നടത്താന്‍ ബിജുവിന് നേരത്തെ കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. ബിജുവിന്റെ അഭിഭാഷകന്‍ അഡ്വ. മോഹന്‍കുമാര്‍ വക്കാലത്ത് ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് നേരിട്ട് ക്രോസ് വിസ്താരത്തിന് അനുമതിനല്‍കിയത്.

കമ്മിഷന്‍ സിറ്റിംഗുമായി ബന്ധപ്പെട്ട് സരിതയുടെ വിവാദ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് മുതല്‍ ക്രോസ് വിസ്താരത്തിനുള്ള ഒരുക്കങ്ങള്‍ ബിജു ആരംഭിച്ചിരുന്നു. പ്രത്യേക തയ്യാറെടുപ്പും നടത്തി. എഴുതി തയ്യാറായക്കിയ 73 ചോദ്യങ്ങളുമായാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ബിജു കൊച്ചിയില്‍ കമ്മിഷന്റെ മുന്പലിത്തിയിരിക്കുന്നത്.

സോളാര്‍ തട്ടിപ്പിലെ കൂട്ടുപ്രതികളായ ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞത് മുതലുള്ള കാര്യങ്ങളില്‍ വ്യത്യസ്തമായ മൊഴികളാണ് കമ്മിഷന് ലഭിച്ചത്. സരിതക്ക് താനുമായുള്ള വ്യക്തി ബന്ധം, ടീം സോളാറിലെ ചുമതലകള്‍, മുഖ്യമന്ത്രിയുമായി ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ കൂടിക്കാഴ്ച തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയാണ് ബിജു ക്രോസില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുക. അതേസമയം, പുതിയ ചില കാര്യങ്ങള്‍ കൂടി കമ്മിഷനു മുമ്പില്‍ വെളിപ്പെടുത്തുമെന്ന് ബിജു പറഞ്ഞു. വ്യക്തമായ തെളിവുകളോടുകൂടിയ കാര്യങ്ങളാകും ഹാജരാക്കുകയെന്ന് ബിജു മാധ്യമങ്ങളോട് പറഞ്ഞു.

Top