solar case – saritha s nair – high court

HIGH-COURT

കൊച്ചി: സരിത.എസ് നായര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷയാണ് സരിതയെ രൂക്ഷമായി വിമര്‍ശിച്ചത്.

സരിതയ്ക്ക് എന്ത് വിശ്വാസത്യയാണ് ഉള്ളതെന്ന് ചോദിച്ച കോടതി, തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി കോടതിയില്‍ എത്തിയതില്‍ രാഷ്ട്രീയമില്ലേ എന്ന സംശയവും പങ്കുവച്ചു.

തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയകളിക്കളില്‍ കോടതിക്ക് താല്‍പര്യമില്ല, പണം നല്‍കിയ ശ്രീധരന്‍ നായരാണ് ശരിക്കും കോടതിയെ സമീപിക്കേണ്ടത്. അല്ലാതെ പരാതിക്കാരന് വേണ്ടി പ്രതിയല്ല കോടതിയെ സമീപിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. സരിതയുടെ ഹര്‍ജിയില്‍ വാദം നടക്കവേയാണ് ഹൈക്കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

Top