കൊച്ചി : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സോളര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍, പി.സി. ജോര്‍ജ് എംഎല്‍എ എന്നിവരുള്‍പ്പെടെയുള്ള 15 സാക്ഷികളെ സോളര്‍ കമ്മീഷന്‍ വീണ്ടും വിസ്തരിച്ചേക്കും.
മുന്‍ മന്ത്രി കെ.ബാബു, മുന്‍ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം, യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ എന്നിവരുള്‍പ്പെടെ 21 പേരെ പുതിയതായും വിസ്തരിക്കും.
കമ്മീഷനിലെ വിവിധ കക്ഷികള്‍ നല്‍കിയ പട്ടികയില്‍ 11നു ജസ്റ്റിസ് ജി. ശിവരാജന്‍ അന്തിമ തീരുമാനമെടുക്കും. ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ടു കമ്മീഷന്റെ അഭിഭാഷകന്‍ സി. ഹരികുമാറും ലോയേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. രാജേന്ദ്രനുമാണ് അപേക്ഷ നല്‍കിയത്.
ജോസ് തെറ്റയില്‍ വിവാദത്തില്‍ ഉള്‍പ്പെട്ട നോബി അഗസ്റ്റിനെ വിസ്തരിക്കണമെന്നു കക്ഷികളിലൊരാളായ ജോണ്‍ ജോസഫ് ആവശ്യമുന്നയിച്ചു.
ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നതില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്ന അഭിഭാഷകന്റെ അപേക്ഷ അംഗീകരിച്ചു. 11 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജിക്കുമോന്‍ ജേക്കബിന് എതിര്‍പ്പ് അറിയിക്കാനും 11 വരെ സമയം നല്‍കി.
വീണ്ടും വിസ്തരിക്കേണ്ടവരുടെ പട്ടിക:
ഉമ്മന്‍ചാണ്ടി, സരിത എസ്. നായര്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ്, വ്യവസായി ഏബ്രഹാം കലമണ്ണില്‍, ക്വാറിയുടമ മല്ലേലില്‍ ശ്രീധരന്‍നായര്‍, ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള, ടീം സോളര്‍ മുന്‍ ജീവനക്കാരി ജിഷ, അനര്‍ട്ട് ഉദ്യോഗസ്ഥന്‍ അനീഷ് എസ്. പ്രസാദ് അല്ലെങ്കില്‍ രാജേഷ് നായര്‍, സോളര്‍ കേസിലെ പരാതിക്കാരനായ മുടിക്കല്‍ സജാദ്, എഡിജിപി എ. ഹേമചന്ദ്രന്‍, പി.സി. ജോര്‍ജ് എംഎല്‍എ, സി.എല്‍. ആന്റോ, ടീം സോളര്‍ മുന്‍ ജീവനക്കാരന്‍ മണിമോന്റെ സഹോദരന്‍ റിജേഷ്, ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍.
പുതിയതായി വിസ്തരിക്കേണ്ടവരുടെ പട്ടിക:
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ.എസ്. വാസുദേവശര്‍മ, ഗണ്‍മാന്‍ ആയിരുന്ന പ്രദീപ്, രവി, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മുന്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം, മുന്‍ മന്ത്രി കെ. ബാബു, നിയമസഭാ സെക്രട്ടറി, മല്ലേലില്‍ ശ്രീധരന്‍നായരുടെ 164 മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട മജിസ്‌ട്രേറ്റ്,
കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ബാബു പ്രസാദ്, കോട്ടയം ഡിസിസി അംഗം തോമസ് കൊണ്ടോടി, പൊലീസ് ആസ്ഥാനത്തെ സൈബര്‍സെല്‍ എസി, എറണാകുളം ബിഎസ്എന്‍എല്‍ നോഡല്‍ ഓഫിസര്‍, ഡിവൈഎസ്പിമാരായ മുഹമ്മദ് ഷാഫി, റെജി ജേക്കബ്, ജോസഫ്, ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരിക്കേ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.കെ. രാമചന്ദ്രന്‍നായര്‍, കോഴ കൊടുക്കാന്‍ സരിതയ്ക്കു ഡല്‍ഹിയില്‍ പണം കൈമാറിയതായി പറയുന്ന ധീരജ്, കോട്ടയത്തെയും ആലപ്പുഴയിലെയും കലക്ടറുടെ പ്രതിനിധികള്‍, നോബി അഗസ്റ്റിന്‍