തിരുവനന്തപുരം: സത്യം ജയിക്കുമെന്ന് വിജിലന്‍സ് കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെക്കുറിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ആരോടും പരിഭവമില്ല, ഹൈക്കോടതി വിധിയില്‍ പ്രത്യേക ആശ്വാസത്തിന്റെ പ്രശ്‌നമില്ല.
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇത്രയും നാളായി ആരോപണം ഉന്നയിക്കുന്നതല്ലാതെ തെളിവു പുറത്തുവന്നിട്ടില്ല. സര്‍ക്കാരന്റെ പണം നഷ്ടപ്പെട്ടിട്ടില്ല. കോടതിയോട് അങ്ങേയറ്റത്തെ ബഹുമാനമുണ്ട്. വിധി എതിരായാലും അനുകൂലമായാലും താന്‍ ഒരേ സമീപനമേ എടുത്തിട്ടുള്ളൂ.
എന്റെ സത്യം മനസാക്ഷിയുടെ പ്രതീക്ഷയാണ്. ഇന്നലെയും ഇന്നും തമ്മില്‍ എനിക്കു വ്യത്യാസമില്ല. സോളര്‍ സംഭവം കേരളത്തെ ആകെ അപമാനിക്കുന്നതാണ്. കേസിന്റെ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല. കമ്മിഷനു മുന്‍പില്‍ 14 മണിക്കൂര്‍ ചോദ്യംചെയ്യലിന് ഇരുന്നുകൊടുത്തു.
ഒരു മുഖ്യമന്ത്രിയും അങ്ങനെ ചെയ്തിട്ടില്ല.താനും മുഖ്യമന്ത്രിയും നിരപരാധികളാണെന്നും സോളര്‍ കമ്പനിക്കായി അനര്‍ട്ടിനു ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും ആര്യാടന്‍ മുഹമ്മദും അറിയിച്ചു.