തിരുവനന്തപുരം : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹര്‍ജി തള്ളിയത്.
പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത്അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് എന്നയാളാണ് ഹര്‍ജിക്കാരന്‍.
ഉമ്മന്‍ചാണ്ടിക്ക് പുറമെ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഇരുവരുടെയും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍, സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വിധി പ്രസ്താവിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു
നേരത്തെ, എന്‍ക്വയറി കമീഷന്‍ നിയമത്തിലെ ചട്ടപ്രകാരം കമീഷന്‍ മുമ്പാകെ നന്‍കുന്ന മൊഴി തെളിവായി എടുക്കാനാകില്ലന്ന് വിജിലന്‍സ് നിയമ ഉപദേഷ്ടാവ് കോടതിയെ അറിയിച്ചിരുന്നു.