ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് ആശങ്കയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കേസ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. സംസ്ഥാന നേതാക്കളെ രാഹുല്‍ ഇക്കാര്യം അറിയിച്ചു. എങ്ങനെ പ്രശ്‌നം നേരിടണമെന്ന് അറിയിക്കാനും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു.
ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്നീട് മറുപടി നല്‍കും. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്ന് എം.എം ഹസന്‍ പ്രതികരിച്ചു.
രാഹുലിന്റെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യും. എല്ലാ സാഹചര്യങ്ങളും ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഹസനെ കൂടാതെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സുധീരന്‍,വി.ഡി.സതീശന്‍ എന്നിവരും രാഹുലുമായി ചര്‍ച്ച നടത്തി.
എ.കെ.ആന്റണിയും മുകുള്‍ വാസ്‌നിക്കും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡല്‍ഹി കേരളാ ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്.