ഉ​മ്മ​ന്‍ ചാ​ണ്ടി ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ വി.​എ​സി​നെ ത​ള്ളി സ​ര്‍​ക്കാ​ര്‍

തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദനെതിരേ നല്‍കിയ മാനനഷ്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ വി.എസ്.

സരിത നായരുടെ ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് തെളിയിക്കുവാന്‍ കഴിയുന്ന രേഖകളൊന്നുമില്ലെന്നാണു സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ഹാജരായ ആഭ്യന്തര അഡീഷണല്‍ സ്‌പെഷല്‍ സെക്രട്ടറി മൊഴി നല്‍കിയത്. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്ന ശിവരാജന്‍ കമ്മിഷനും ഉമ്മന്‍ ചാണ്ടിക്ക് സോളാര്‍ തട്ടിപ്പില്‍ പങ്കുള്ളതായി കണ്ടെത്തിയിരുന്നില്ല എന്നും ആഭ്യന്തര അഡീഷണല്‍ സ്‌പെഷല്‍ സെക്രട്ടറി മൊഴി നല്‍കി.

മുന്‍മുഖ്യമന്ത്രിയുടെ പേര് പല സാക്ഷികളും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കുവാന്‍ തക്ക തെളിവുകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ലന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹാജരാക്കാത്തതു കാരണം വിസ്താരം ഈ മാസം 17 ലേക്കു വീണ്ടും മാറ്റി.

2013 ജൂലൈ ആറിനു നല്‍കിയ ഒരു ചാനല്‍ അഭിമുഖത്തിലാണ് അച്യുതാനന്ദന്‍ ആരോപണം ഉന്നയിച്ചത്. സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്നും തട്ടിപ്പിന്റെ നല്ലൊരു ശതമാനം ഉമ്മന്‍ ചാണ്ടിക്ക് പ്രത്യുപകാരമായി നല്‍കാന്‍ നിശ്ചയിച്ചിരുന്നുവെന്നുമാണ് അച്യുതാനന്ദന്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഹര്‍ജിയില്‍ പത്തു ലക്ഷം രൂപനഷ്ട്ടപരിഹാരമാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നത്

Top