solar commission; adoor praksh statement

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും വ്യക്തിപരമായി അറിയില്ലെന്ന് മുന്‍മന്ത്രി അടൂര്‍ പ്രകാശ്.

ബിസിനസ് ആവശ്യങ്ങള്‍ക്ക് സഹായം ചോദിച്ച് ഇരുവരും തന്നെ ബന്ധപ്പെട്ടിട്ടില്ല. സരിതയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അടൂര്‍ പ്രകാശ് സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കി.

സോളാര്‍ തട്ടിപ്പ് കേസ് ഒതുക്കാന്‍ പണം നല്‍കിയത് മന്ത്രിയായിരുന്ന അടൂര്‍പ്രകാശ് ആണെന്ന് ടീം സോളാര്‍ മുന്‍ മാനേജര്‍ രാജശേഖരന്‍ നേരത്തെ കമ്മിഷന് മൊഴി നല്‍കിയിരുന്നു.

സരിതയെ ജാമ്യത്തിലിറക്കാന്‍ അടൂര്‍ പ്രകാശ് 30 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു മൊഴി. സരിത എസ്. നായരുമായി അടൂര്‍ പ്രകാശ് ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.

ഇക്കാര്യങ്ങളിടലക്കം വിശദീകരണം നല്‍കുന്നതിനാണ് കമ്മിഷന്‍ അടൂര്‍ പ്രകാശിനെ നോട്ടീസ് നല്‍കി വളിപ്പിച്ചത്. തന്റെ മണ്ഡലത്തിലെ ഒരു വ്യക്തി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലാണ് സരിതയെ ഫോണില്‍ വിളിച്ചതെന്നാണ് നേരത്തെ അടൂര്‍ പ്രകാശ് നല്‍കിയ വിശദീകരണം.

Top