സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ; കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍

kerala-high-court

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇടപെടാനാന്‍ കോടതിക്ക് സാധിക്കില്ലെന്ന് സര്‍ക്കാര്‍. എന്നാല്‍ നടപടികളില്‍ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കോടതിക്ക് പരിശോധിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശരിയായാലും തെറ്റായാലും കോടതിക്ക് ഇടപെടാനാകില്ലെന്നും. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചതാണെന്നും നിയമസഭയ്ക്ക് മാത്രമാണ് കമ്മീഷന്റെ കണ്ടെത്തല്‍ പരിശോധിക്കാന്‍ അധികാരമുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top