തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് പ്രത്യേക അന്വേഷണ സംഘം എ ഹേമചന്ദ്രന്‍ സത്യവാങ്മൂലം നല്‍കി. അടിസ്ഥാന ധാരണ പോലും ഇല്ലാതെയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ക്രിമിനല്‍ വിചാരണയാണ് കമ്മീഷന്‍ നടത്തുന്നതെന്നും ഹേമചന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ കമ്മീഷനെ ആരും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന് ജസ്റ്റീസ് ശിവരാജന്‍ പ്രതികരിച്ചു.