Solar commission-oommen chandy

oomman chandy

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ നിര്‍ദ്ദേശം. ഓള്‍ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ ബാബു, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, പിസി ജോര്‍ജ് എംഎല്‍എ, മുഖ്യമന്ത്രിയായിരിക്കേ ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ജിക്കുമോന്‍, ഗണ്‍മാന്‍ സലീംരാജ് എന്നിവരേയും കമ്മീഷന്‍ വീണ്ടും വിസ്തരിക്കും.

പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ലോയേഴ്‌സ് യൂണിയന്‍ കമ്മീഷന് പരാതി നല്‍കിയത്. തെളിവു ശേഖരണവും മറ്റുള്ളവരുടെ വാദവും പൂര്‍ത്തിയാക്കിയ ശേഷം ആവശ്യമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുമെന്ന് കമ്മീഷന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു.

അന്വേഷണ കമ്മീഷന്‍ നിയമപ്രകാരം ഒരുതവണ വിസ്തരിച്ച സാക്ഷിയെ ആവശ്യമെങ്കില്‍ വീണ്ടും വിസ്തരിക്കാന്‍ അധികാരമുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ മുന്‍പ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുന്നതില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

Top