Solar Commission-Oommen chandy

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന് കമ്മീഷന്റെ രൂക്ഷവിമര്‍ശനം. സരിതയുടെ പഴയ കേസുകളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് കമ്മീഷന്‍ അഭിഭാഷകനെ വിമര്‍ശിച്ചത്. കമ്മീഷന്റെ പരിധിയിലുള്ള ചോദ്യങ്ങളെ അനുവദിക്കൂ എന്ന് കമ്മീഷന്‍ പറഞ്ഞു.

സരിതയെ തേജോവധം ചെയ്യാന്‍ ഇത് ക്രിമിനല്‍ കോടതിയല്ലെന്നും കമ്മീഷന്‍ പറഞ്ഞു.

14 മണിക്കൂര്‍ മുഖ്യമന്ത്രി ഇരുന്നത് ക്രെഡിറ്റ് ആയി പറയേണ്ട. പറഞ്ഞാല്‍ പലതും മോശം വരും. മുഖ്യമന്ത്രിക്ക് മാത്രമായി പ്രത്യേക പരിഗണനയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പഴയ ക്രിമിനല്‍ കേസുകളുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്നുള്ള ചോദ്യങ്ങള്‍ അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അക്കാര്യങ്ങള്‍ കമ്മീഷന്റെ അന്വേഷണ വിഷയമല്ലെന്ന കമ്മീഷന്‍ വാദത്തില്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കാര്യം രേഖപ്പെടുത്താനാവില്ലെന്നും കമ്മീഷന്‍ പറഞ്ഞു. സരിതയെ അപമാനിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായതായി കരുതുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. സാക്ഷിക്കു പോലും എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കമ്മീഷനെ ബഹുമാനിക്കുന്നതു കൊണ്ടാണ് മറുപടി നല്‍കുന്നതെന്നായിരുന്നു സരിതയുടെ മറുപടി.

Top