സോളാര്‍ റിപ്പോര്‍ട്ട്: ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ വിവരാവകാശ അപേക്ഷകള്‍ സര്‍ക്കാര്‍ മടക്കി

oomman chandy

തിരുവനന്തപുരം: സോളാര്‍ ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ നല്‍കിയ വിവരാവകാശ അപേക്ഷകള്‍ സര്‍ക്കാര്‍ മടക്കി.

വിവരാവകാശം വഴി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്നുള്ള ചീഫ് സെക്രട്ടറിയുടെ മറുപടി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കു ലഭിച്ചു.

അതേസമയം, വിവരാവകാശം വഴി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരേ അപ്പീല്‍ നല്‍കാനാണ് അപേക്ഷകരുടെ ശ്രമം.

ചീഫ് സെക്രട്ടറിക്കു തന്നെയാകും അപ്പീല്‍ നല്‍കുക. പിന്നീടു മാത്രമേ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കുകയുള്ളു.

അടുത്ത മാസം ഒന്‍പതിനു ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സോളാര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ വിവരാവകാശ നിയമ പ്രകാരം നല്‍കാന്‍ കഴിയില്ലെന്നാണു ചീഫ് സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നത്. ഇതോടൊപ്പം വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ട് പുറത്തു വിടാന്‍ കഴിയാത്ത മറ്റു ചില കാരണങ്ങളും സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top