സോളാര്‍ തട്ടിപ്പ്; ബിജു രാധാകൃഷ്ണന് മൂന്ന് വര്‍ഷം തടവും 1000 രൂപ പിഴയും

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,00 പിഴ ശിക്ഷയും വിധിച്ചു. ബിജു രാധാകൃഷ്ണന്റെ സ്വിസ് സോളാര്‍ കമ്പനി തിരുവനന്തപുരം സ്വദേശികളില്‍ നിന്നും 75 ലക്ഷം രൂപ തട്ടിച്ചെന്നാണ് കേസ്. കേസില്‍ ബിജു രാധാകൃഷ്ണന്‍ കുറ്റം സമ്മതിച്ചിരുന്നു.

വിവിധ കേസുകളില്‍ അഞ്ച് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. മറ്റ് പ്രതികളായ ശാലു മേനോന്‍, കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരും.

Top